മഞ്ജു ചിത്രത്തിലില്ലെന്ന് സത്യന്‍ അന്തിക്കാട്


Manju Warrier - Keralacinema.com
മഞ്ജു വാര്യര്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തിലഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സത്യന്‍ അന്തിക്കാട് നിഷേധിച്ചു. ചിത്രത്തിലെ നായികയെ നിശ്ചയിച്ചിട്ടില്ലെന്നും, മിക്കവാറും പുതുമുഖമായിരിക്കും നായികയെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിന് യോജിക്കുന്ന വേഷമല്ല ചിത്രത്തിലേത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ആഗസ്റ്റിലാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. കാന്‍സര്‍ ബാധയെതുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന ഇന്നസെന്റ് ഈ ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരികയാണ്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതുന്നത് ഇഖ്ബാല്‍ കുറ്റിപ്പുറമാണ്.

Comments

comments