മഞ്ജുവിന്റെ മടങ്ങിവരവ് മാരത്തണിലൂടെ


Manju Warrier - Keralacinema
മഞ്ജു വാരിയര്‍ പതിനാലു വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്കു മടങ്ങിവരുന്നത് മാരത്തണിലൂടെ. മാരത്തണിന്റെ ആവേശത്തില്‍ കൈകോര്‍ത്ത് ഓടുന്ന മഞ്ജുവാരിയര്‍ക്ക് തന്റെ തിരിച്ചുവരവ് ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ രംഗം ഇതാവും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഒാള്‍ഡ് ആര്‍ യൂ? എന്ന ചിത്രത്തില്‍ തിരുവനന്തപുരത്ത് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയായ നിരുപമയുടെ വേഷമാണു മഞ്ജുവിന്. ചിത്രത്തിന്റെ തുടര്‍ചിത്രീകരണം
ഫെബ്രുവരിയില്‍ തിരുവനന്തപുരത്തു നടക്കും. കുഞ്ചാക്കോ ബോബനാണു ചിത്രത്തിലെ നായകന്‍. സിനിമയുടെ തിരക്കഥ- ബോബി-സഞ്ജയ് ടീമിന്റേതാണ്.

Comments

comments