മഞ്ജുവാര്യര്‍ മടങ്ങിവരുന്നു !


Manju warrier coming back - Keralacinema.com
മഞ്ജുവാര്യരുടെ മടങ്ങിവരവ് സംബന്ധിച്ച വാര്‍ത്തകള്‍ ഏറെക്കാലമായി മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. ഏതാനും മാസം മുമ്പ് നൃത്തവേദിയിലേക്ക് മടങ്ങി വന്നപ്പോള്‍ ഏറെ പ്രചാരണങ്ങള്‍ സിനിമ പ്രവേശനത്തെപ്പറ്റിയുണ്ടായി. എന്നാല്‍ മഞ്ജു ഇത് സ്ഥിരീകരിച്ചില്ല. എന്നാലിപ്പോള്‍ പുതിയ വാര്‍ത്ത സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തിലൂടെ മഞ്ജു പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ്. തൂവല്‍കൊട്ടാരം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മഞ്ജുവാര്യര്‍ മലയാളത്തില്‍ ചുവടുറപ്പിച്ചത്. ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. സെന്‍ട്രല്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments