മഞ്ജു വാര്യര്‍ സംസ്‌കൃതം പഠിക്കുന്നു


നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്ന മഞ്ജു വാര്യര്‍ തന്റെ ഏഴാമത്തെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസ്. എന്നാല്‍ സിനിമാ ജീവിതത്തിനൊപ്പം മറ്റൊരു പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്ദളത്തെ ആസ്പദമാക്കി കാവാലം നാരയണ പണിക്കര്‍ ഒരുക്കുന്ന
നാടകത്തില്‍ ശകുന്ദളയുടെ വേഷം അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു. അതേ, സിനിമയ്‌ക്കൊപ്പം നാടകത്തിലും അഭിനയിക്കാന്‍
ഒരുങ്ങുകയാണ് നടി.

Comments

comments