മഞ്ജുവാര്യര്‍ മടങ്ങിവരുന്നു, മടക്കം ബച്ചനൊപ്പംതൃശൂര്‍ :14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്കു തിരിച്ചു വരുന്നു. അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മഞ്ജുവിന്റെ തിരിച്ചു വരവ്. ഈ മാസം അവസാനം ഗോവയിലാണ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്.

കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലാണ് മഞ്ജു എത്തുന്നത്. ബിഗ് ബിയ്‌ക്കൊപ്പമുള്ള ഈ ലോഞ്ച് രണ്ടാം വരവില്‍ ബോളിവുഡില്‍ പോലും മഞ്ജുവിന്റെ ഡിമാന്‍ഡ് കൂട്ടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. ബച്ചനൊപ്പം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്കു മടങ്ങിവരുന്നത് അനുഗ്രഹമായി കാണുന്നെന്നു മഞ്ജു പ്രതികരിച്ചു.

Comments

comments