മ‍ഞ്ചാടിക്കുരുവും വിവാദത്തിലേക്ക്


Manjadikuru - Keralacinema.com
അവാര്‍ഡിനെ തുടര്‍ന്നുള്ള സെല്ലുലോയ്ഡ് വിവാദം അടങ്ങി വരവേ മഞ്ചാടിക്കുരു വിവാദം ശക്തമാകുന്നു. മികച്ച തിരക്കഥക്ക് അഞ്ജലി മേനോന് അവാര്‍ഡ് ലഭിച്ച ഈ ചിത്രം 2007 ല്‍ സെന്‍സര്‍ ചെയ്തതതാണ്. ചിത്രത്തില്‍ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2012 ല്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്തതാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2007 ല്‍ സെന്‍സര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കൈപ്പറ്റിയില്ല. തുടര്‍ന്ന് 2012 ല്‍ സെന്‍സറിംഗിന് അപേക്ഷിക്കുകയും, സര്‍ട്ടിഫിക്കറ്റ് മുമ്പ് വാങ്ങാത്തതിനാല്‍ ആദ്യ തവണയായി പരിഗണിക്കണമെന്ന വാദം ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. പഴയചിത്രത്തില്‍ പുതിയ ഭാഗങ്ങള്‍ ചേര്‍ത്ത് അവാര്‍ഡിനപേക്ഷിച്ചതാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ഇതുവഴി മറ്റ് തിരക്കഥകൃത്തുക്കള്‍ക്ക് അവസരം നഷ്ടപ്പെട്ടു എന്നും പരാതി ഉയരുന്നുണ്ട്.

Comments

comments