ഗീതുമോഹന്‍ദാസിന്‍റെ ചിത്രത്തില്‍ മഞ്ജുവില്ലനടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാരിയര്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. ഗീതുവിന്റെ സംവിധാനത്തില്‍ മഞ്ജു നായികയാകുന്നു എന്ന് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഗീതു.

മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടു പോലുമില്ല. മഞ്ജു എന്റെ വളരെ അടുത്ത സുഹൃത്ത് മാത്രമാണ്. ഇന്റര്‍നെറ്റില്‍ പരക്കുന്നത് വെറും ഉൌഹാ പോഹങ്ങളാണ് ഗീതു മോഹന്‍ദാസ് മനോരമ ഓണ്‍ലൈനിനോടാണ് ഗീതുമോഹന്‍ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണെന്നും ഒപ്പം കുഞ്ഞിനെ നോക്കുന്ന തിരക്കുകളുമുണ്ടെന്നും ഗീതു മനോരമയോട് പറഞ്ഞു.

ഗീതുവിന്റെ ചിത്രത്തിലൂടെ മഞ്ജു സിനിമയില്‍ തിരിച്ചുവരുന്നു എന്ന വാര്‍ത്തയാണ് ഏതാനും ആഴ്ചയായി ഇന്റര്‍നെറ്റില്‍ പരന്നുകൊണ്ടിരിക്കുന്നത്.

Comments

comments