ഇമെയില്‍ അറ്റാച്ച് മെന്‍റുകള്‍ കൈകാര്യം ചെയ്യാന്‍ Attachments.me


മെയിലിനൊപ്പം ലഭിക്കുന്ന അറ്റാച്ച്മെന്റുകള്‍ ചിലപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ആവശ്യം വന്നേക്കാം. കുറെക്കാലം മുമ്പ് ലഭിച്ച ഒരു മെയിലെ അറ്റാച്ച് മെന്റ് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. ഈ അവസരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ജിമെയില്‍ എക്സ്റ്റന്‍ഷനാണ് Attachments.me
ഇതുപയോഗപ്പെടുത്താന്‍ സൈറ്റില്‍ പോയി സൈന്‍ അപ് ചെയ്യുക. ക്ലൗഡ് സ്റ്റോറേജ് സര്‍വ്വീസുകളും, ജിമെയില്‍ അക്കൗണ്ടും ഇതുമായി ബന്ധിപ്പിക്കാം. നിങ്ങളുടെ ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ ക്ലൗഡിലേക്ക് സേവ് ചെയ്യണമെങ്കിലും ഇത് ഉപയോഗിക്കാം.

ഇത് ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ ജിമെയിലിലെ അറ്റാച്ച്മെന്റുകള്‍ ഇന്‍ഡക്സ് ചെയ്യപ്പെടും. നിങ്ങള്‍ക്ക് അറ്റാച്ച്മെന്റിനായി ഇതില്‍ സെര്‍ച്ച് ചെയ്യുകയോ, ലിസ്റ്റില്‍ നിന്ന് കാറ്റഗറി സെലക്ട് ചെയ്യുകയോ ചെയ്യാം.
അറ്റാച്ച്മെന്റുകള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് വിടാന്‍ അറ്റാച്ച്മെന്റുള്ള മെയില്‍ തുറക്കുക. Attachments.me മെനുവില്‍ ക്ലിക്ക് ചെയ്ത് അപ്ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ഇത് മാനുവലായി ചെയ്യാതെ ഓട്ടോമാറ്റിക്കായി ചെയ്യാനുള്ള ഒപ്ഷന്‍ താഴെത്തന്നെയുണ്ട്. automatic filling എന്നത് സെലക്ട് ചെയ്താല്‍ മതി.
https://attachments.me/

Comments

comments