മാമുക്കോയ പാട്ടുകാരനായപ്പോള്‍


Mamukoya-Keralacinema.com
മലയാളത്തിലെ മുന്‍നിരനടന്‍മാരൊക്കെ പാട്ടിന്‍റെ മേഖലയിലും കൈവച്ചിട്ടുള്ളവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പ്രിഥ്വിരാജ് എന്നിങ്ങനെ ആ നിര നീളുന്നു. എന്നാലിപ്പോള്‍ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ മാമുക്കോയ സിനിമയില്‍ പാടുന്നു. സുധീര്‍ അമ്പലപ്പാട് സംവിധാനം ചെയ്യുന്ന ബ്രേക്കിങ്ങ് ന്യൂസ് ലൈവ് എന്ന ചിത്രത്തിന് വേണ്ടിയാണ് മാമുക്കോയയുടെ പാട്ട്. ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടിയാണ് നൃത്തരംഗത്തോടെയുള്ള ഈ പാട്ട്. ഈ ഗാനരംഗം ഇതിനകം യുട്യൂബില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. വിനീത്, മൈഥിലി, കാവ്യ മാധവന്‍ എന്നിവരാണ് ബ്രേക്കിങ്ങ് ന്യൂസ് ലൈവിലെ പ്രധാന താരങ്ങള്‍. ഈ മാസം പതിനഞ്ചിന് ചിത്രം റിലീസ് ചെയ്യും.

Comments

comments