മുഴുനീള ആക്ഷൻ – കോമഡിയുമായി മമ്മൂട്ടി നവാഗത സംവിധായന്‍റെ ചിത്രത്തില്‍


Mamooty with an action comedy entertainer with a new director!

ഉദയൻ – സിബി ടീമിന്റെ തിരക്കഥയിൽ നവാഗതനായ അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രം ഒരു മുഴുനീള ആക്ഷൻ – കോമഡി ചിത്രമാണ്. മെയ്‌ അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്‍റെ ലോക്കേഷന്‍ പൊള്ളാച്ചി, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളായിരിക്കും. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളൂ. ‘കല്യാണരാമൻ’ എന്ന ചിത്രത്തിൽ ഷാഫിയുടെ അസ്സിസ്റ്റന്റ് ആയി തന്റെ സിനിമാജീവിതം ആരംഭിച്ച അജയ് പിന്നീട് ജോണി ആന്റണി, റോഷൻ ആൻഡ്രൂസ്, വൈശാഖ് എന്നിവരുടെ അസ്സിസ്റ്റന്റ് ആയും പ്രവർത്തിച്ചിരുന്നു.

English Summary : Mamooty with an action comedy entertainer with a new director!

Comments

comments