ര‌ഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകന്‍


Mamooty to play the lead in Ranjith Shankar film

പുണ്യാളൻ അഗർബത്തീസിന്‍റെ മികച്ച വിജയത്തിനു ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. നർമത്തില്‍ ചാലിച്ച ഒരു കുടുംബചിത്രമാണ് രഞ്ജിത് മമ്മൂട്ടിക്കായി കണ്ടു വച്ചിരിക്കുന്നത് എന്നാണ് സൂചന. രഞ്ജിത് ശങ്കര്‍ തന്നെ നിർമിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. നായികയെയും മറ്റു താരങ്ങളെയും തീരുമാനിക്കുന്നതേയുള്ളൂവെന്നാണ് സംവിധായകൻ പറയുന്നത്. ദൃശ്യം, മെമ്മറീസ്, പുണ്യാളന്‍ അഗർബത്തീസ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ സുജിത് വാസുദേവാണ് ഈ സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാംങ്സ്റ്ററിനു ശേഷമായിരിക്കും മമ്മൂട്ടി രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കുക.

English Summary : Mamooty to play the lead in Ranjith Shankar film

Comments

comments