മമ്മൂട്ടി മീന്‍കച്ചവടം തുടങ്ങുന്നു


Mamooty into fish selling

മമ്മൂട്ടി വീണ്ടും മീന്‍കച്ചവടത്തിനിറങ്ങുന്നു. ഇതിനു മുമ്പ് അമരം എന്ന ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടി മത്സ്യത്തൊഴിലാളിയായാണ് എത്തിയതെങ്കില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രത്തില്‍ മമ്മൂട്ടി മീന്‍ വില്പനക്കാരന്‍റെ വേഷത്തിലാണ് എത്തുന്നത്. സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ളീഷ് എന്ന സിനിമയിലാണ് മമ്മൂട്ടി മീൻ വില്പനക്കാരനാകുന്നത്. അമരത്തിലേത് സീരിയസ് വേഷമായിരുന്നെങ്കില്‍ ഈ ചിത്രത്തില്‍ അതിനു നേരെ വിപരീതമായി സരസമായ പ്രമേയമാണ്. വിദേശത്ത് നിന്ന് കേരളത്തിലെ കടപ്പുറത്തേക്ക് ഇംഗ്ളീഷ് ഭാഷ മാത്രം വശമുള്ള ഒരു വിനോദ സഞ്ചാരിയെത്തുന്നതും മമ്മൂട്ടിയുടെ കഥാപാത്രവുമായി സൗഹൃദത്തിലാവുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യൂറോപ്യൻ നടി കരോളിൻ ബെക്കാണ് വിദേശ വിനോദ സഞ്ചാരിയായി എത്തുന്നത്. കൊച്ചിയാണ് സിനിമയുടെ പ്രധാന ഷൂട്ടിംഗ് കേന്ദ്രം.

English Summary : Mamooty into fish selling

Comments

comments