മമ്മൂട്ടിയെ അച്ചായനാക്കാന്‍ അനൂപ് മേനോന്‍


Mamooty as achayan in Anoop Menon’s movie

നിരവധി ചിത്രങ്ങളില്‍ അച്ചായന്‍ വേഷം ചെയ്തു തിളങ്ങിയ മമ്മൂട്ടി വീണ്ടും കോട്ടയത്തെ ഒര അച്ചായനാകുന്നു. മമ്മൂട്ടിയെ അച്ചായനാക്കുന്നതാകട്ടെ സിനിമയില്‍ സകലമേഖലകളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന അനൂപ് മേനോനും. അച്ചായൻ റോളിൽ തിളങ്ങാനുള്ള മമ്മൂട്ടിയുടെ കഴിവ് കണ്ടിട്ടായിരിക്കണം അനൂപ്‌ മേനോൻ ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി ഒരുക്കുന്ന തിരക്കഥയില്‍ അച്ഛായന്‍റെ വേഷം തന്നെ തിരഞ്ഞെടുത്തത്. ബെസ്റ്റ് ആക്ടർ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മാർട്ടിൻ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2014 അവസാനം ആരംഭിക്കും. ഒരു മുഴുനീള എന്റർടെയിനർ ആയിരിക്കും ഇതെന്ന് അനൂപ്‌ മേനോൻ പറയുന്നു. ഇതിനു മുമ്പ് മമ്മൂട്ടി കോട്ടയം കുഞ്ഞച്ചൻ, സംഘം, നസ്രാണി, കിഴക്കൻ പത്രോസ് തുടങ്ങി ഏറ്റവും അവസാനം ഇപ്പോൾ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ‘പ്രെയ്സ് ദി ലോർഡ്‌’ എന്ന ചിത്രത്തിൽ വരെ കോട്ടയംകാരൻ അച്ചായനായി മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്.

English Summary : Mamooty as achayan in Anoop Menon’s movie

Comments

comments