ക്യാമറാമാന്‍ വേണുവിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്നു


Mamooty acts in Cameraman Venuu’s direction

മികച്ച ക്യാമറാമാനുള്ള ദേശീയ പുരസ്‌ക്കാരം മൂന്നു തവണ നേടിയിട്ടുള്ള ഛായാഗ്രഹകന്‍ വേണു വീണ്ടും സംവിധാനരംഗത്തേക്ക് പ്രവേശിക്കുന്നു. ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണ എന്നതാണ് പ്രത്യേകത. സംവിധായകന്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആര്‍ ആണ്‌ പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. രഞ്ജിത് ഇതിനുമുമ്പും നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയെല്ലാം വിജയങ്ങളുമായിരുന്നു. ഇതിനു മുമ്പ്‌ എം ടി യുടെ തിരക്കഥയില്‍ മഞ്‌ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ‘ദയ’ എന്ന ചിത്രമാണ് വേണു സംവിധാനം ചെയ്‌തിട്ടുള്ളത്. ഈ ചിത്രത്തിന്‌ നവാഗത സംവിധായകനുള്ള 1998-ലെ സംസ്‌ഥാന സര്‍ക്കാരിന്റെ അവാര്‍ഡും കിട്ടിയിരുന്നു.

English Summary : Mamooty acts in accordance to Cameraman Venu.

Comments

comments