മായാവിയായി മമ്മൂട്ടി രണ്ടാം വരവിനൊരുങ്ങുന്നു


Mamootty is Gearing up for his Come Back as Mayavi

മമ്മൂട്ടി നായകനായ 2007ലെ സൂപ്പര്‍ഹിറ്റ് ചിത്രം മായാവിയുടെ രണ്ടാം ഭാഗം വരുന്നു. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരുന്നത് വൈശാഖ് രാജനായിരുന്നു. രണ്ടാംഭാഗവും നിര്‍മിക്കുന്നത് അദ്ദേഹം തന്നെ. മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂട്, ഗോപിക എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും ഷാഫിതന്നെയാണ്. എന്നാല്‍ റാഫി മെക്കാര്‍ട്ടിന്‍ വേര്‍പിരിഞ്ഞ സ്ഥിതിക്ക് കഥയും തിരക്കഥയും ആരാണ് തയ്യാറാക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് എന്ന ചിത്രത്തിനു ശേഷമായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

English Summary : Mamootty is Gearing up for his Come Back as Mayavi

Comments

comments