സുവീരന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍


Mammootty in suveeran film - Keralacinema.com
ദേശീയ പുരസ്കാരം നേടിയ സംവിധായകന്‍ സുവീരന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ബ്യാരി എന്ന ചിത്രത്തിലൂടെയാണ് സുവീരന്‍ പരസ്കാരം നേടിയത്. മലയാളത്തിലെ പ്രമുഖ കഥാകൃത്ത് എന്‍.എസ് മാധവന്‍റെ മണ്ഡോദരി എന്ന നോവലിനെ ആസ്പദമാക്കിയാണ് പുതിയ ചിത്രം. മമ്മൂട്ടി ഒരു ഗുസ്തിക്കാരന്റെ വേഷമാണ് ഈ ചിത്രത്തില്‍ ചെയ്യുന്നത്. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, കുഞ്ഞനന്തന്‍റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഈ ചിത്രത്തിലഭിനയിക്കുമെന്നാണറിയുന്നത്.

Comments

comments