10 വര്‍ഷത്തെ ഇടവേളക്കുശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിക്കുന്നു10 വര്‍ഷത്തെ ഇടവേളക്കുശേഷം സംവിധായകന്‍ സിദ്ദിഖും മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചന. ഇപ്പോള്‍ ഹിന്ദിയില്‍ ജോണ്‍ എബ്രഹാമിനെ നായകനാക്കി ചിത്രമെടുക്കുന്ന തിരക്കിലുള്ള സിദ്ദിഖ്, അതിനുശേഷമാകും മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. പുതിയ സിനിമക്കുള്ള ഒറ്റവരി ആശയം രൂപപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അടുത്തവര്‍ഷത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണക്കമ്പനിയായ പ്ലേ ഹൌസ് ആണ് നിര്‍മ്മിക്കുന്നത്. ഇതിനു മുമ്പ് മമ്മൂട്ടി -സിദ്ദിഖ് കൂട്ടികെട്ടിന്‍റെ ‘ഹിറ്റ് ലര്‍‍’, ‘ക്രോണിക് ബാച്ചിലര്‍’ എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു.

English Summary : After 10 years Mammootty and Sidhiq Again

Comments

comments