ശ്യാമപ്രസാദിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി ടാക്സി ഡ്രൈവറാകുന്നു


ഒരേ കടല്‍ എന്ന സിനിമയ്ക്കു ശേഷം സംവിധായകന്‍ ശ്യാമപ്രസാദും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ടാക്സി. ചിത്രത്തില്‍ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജോഷ്വ ന്യൂട്ടനാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ നിര്‍വഹിക്കുന്നത്. സസ്‌പെന്‍സിനും നര്‍മ്മത്തിനും പ്രധാന്യം കൊടുത്തു കൊണ്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു യാത്ര പോകുന്നതാണ് കഥാപ്രമേയമെന്ന് ശ്യാമപ്രസാദ് പറഞ്ഞു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റ് എന്ന സിനിമയാണ് ശ്യാമപ്രസാദിന്റേതായി പുതിയതായി തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

English Summary : Mammooty to do the role of Driver in Shaymprasad film

Comments

comments