മമ്മൂട്ടിയും സുന്ദരിമാരും


Mammooty and the Beuatiful Women

ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍. ചിത്രത്തിന് ‘കൃഷ്ണലീല’ എന്ന് പേരിട്ടതായും ഇതൊരു 3 D ചിത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റാഫി – മെക്കാര്‍ട്ടിന്‍ ടീമിലെ മെക്കാര്‍ട്ടിനാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഇതൊരു 3ഡി ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിക്ക് വളരെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് മെക്കാര്‍ട്ടിന്‍ ഈ സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനു മുമ്പ് മമ്മൂട്ടി പഞ്ചാരനായകനായി അഭിനയിച്ച കുട്ടേട്ടന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ലവ് ഇന്‍ സിംഗപ്പോര്‍, മായാവി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് റാഫി – മെക്കാര്‍ട്ടിന്‍ ടീം ആയിരുന്നു.

English Summary : Mammooty and the Beuatiful Women

Comments

comments