
മമ്മൂട്ടി ഫാന്‍സ് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ബാല്യകാല സഖിയില്‍ മെഗാസ്റ്റാറിനോടൊപ്പം 105 പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ച് എത്തുന്ന ചിത്രം മലയാളത്തില്‍ ഇതാദ്യമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ അണിയറക്കാര്‍ അഭിനയക്കളരി നടത്തിയിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സാഹിത്യകൃതികളും ചരിത്രകഥകളുമെല്ലാം സിനിമയാക്കിയപ്പോള്‍ മമ്മൂട്ടി അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും പുരസ്ക്കാരങ്ങളും പ്രശംസകളും നേടിയവാണ്. അതുപോലൊരു ചിത്രമായിരിക്കും ബാല്യകാലസഖി എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടറോളില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കഥാനായകനായ മജീദിനെയും മജീദിന്റെ ബാപ്പയെയും മമ്മൂട്ടിതന്നെയാണ് അവതരിപ്പിക്കുന്നത്. ഇഷ തല്‍വാര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മീന, കഹാനി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടി പരംബ്രത് ചാറ്റര്‍ജി, ബിജുമേനോന്‍, കെപിഎസി ലളിത, മാമുക്കോയ തുടങ്ങി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രം മറ്റൊരു കാര്യംകൊണ്ടുകൂടി ശ്രദ്ധിക്കപ്പെടുകയാണ്. ഇതില്‍ 105 പുതുമുഖങ്ങളാണ് ഒന്നിച്ച് അണിനിരക്കുന്നത്. ഫെബ്രുവരി 4 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പെരുമ്പാലം ദ്വീപില്‍ പ്രത്യേകം സെറ്റിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
English Summary : Mammootty with 105 News Commers