മമ്മൂട്ടി തമിഴില്‍ കര്‍ണ്ണനാകുന്നു


Mammootty to become Karnan in Tamil

തമിഴില്‍ ബിഗ് ബഡ്ഡറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന ശങ്കറിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. വിക്രം നായകനാകുന്ന ഐ എന്ന ചിത്രത്തിനുശേഷമായിരിക്കും മമ്മൂട്ടി കര്‍ണ്ണന്‍റെ വേഷത്തിലെത്തുന്ന ചിത്രം. ഐ എന്ന ചിത്രത്തില്‍ വിക്രത്തിനൊപ്പം സുരേഷ് ഗോപിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വല്ലപ്പോഴുമൊക്കെമാത്രം തമിഴില്‍ തലകാണിക്കാനെത്തുന്ന മമ്മൂട്ടിക്ക് തമിഴ് പ്രേക്ഷകര്‍ നല്ല സ്വീകരണം നല്‍കിയിട്ടുമുണ്ട്. ഹോളിവുഡിനോട്‌ ഒപ്പം നില്‍ക്കുന്ന മുതല്‍ മുടക്കുമായി മഹാഭാരതത്തിന്റെ പശ്‌ചാത്തലത്തില്‍ വരുന്ന ചിത്രത്തില്‍ മമ്മൂട്ടി കര്‍ണന്റെ വേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ഫാന്‍സിന് ആഘോഷത്തിന് വഴിയൊരുക്കും. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ്‌ നല്‍ക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുമുമ്പും ശങ്കര്‍ മലയാള നടന്മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഇന്‍ഡ്യനില്‍ നെടുമുടി വേണു, എന്തിരനില്‍ കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, ഐ യില്‍ സുരേഷ്‌ഗോപി.

English Summary : Mammootty to become Karnan in Tamil

Comments

comments