മമ്മൂട്ടി സാന്താക്ലോസാകില്ല


mammootty - Keralacinema.com
മായാബസാര്‍ സംവിധാനം ചെയ്ത തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സാന്താക്ലോസില്‍ മമ്മൂട്ടി നായകനാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ പറയുന്നത് മമ്മൂട്ടി ഈ ചിത്രത്തിലുണ്ടാകില്ല എന്നാണ്. ലാല്‍, പ്രതാപ് പോത്തന്‍ എന്നിവരാവും സാന്താക്ലോസിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുക. പൂര്‍ണ്ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ഓര്‍ഡിനറിയുടെ രചയിതാവായ നിഷാദ് കോയയുടേതാണ്. ആഗസ്റ്റില്‍ ചിത്രീകരണമാരംഭിക്കുന്നചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ പറയുന്നു.

Comments

comments