മമ്മൂട്ടി ചന്ദ്രശേഖരനാകുമോ?


Mammootty as T.P Chandrasekharan - Keralacinema.com
പഴയകാല ഹിറ്റ് കൂട്ടുകെട്ടായ ഐ.വി ശശി-മമ്മൂട്ടി-ടി. ദാമോദരന്‍ ടീം ഏറെ ഹിറ്റുകള്‍ മലയാളത്തിന് സംഭാവന ചെയ്തവരാണ്. ടി.പി ചന്ദ്രശേഖരന്‍ വധത്തെ ആധാരമാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി അതില്‍ നിന്ന് പിന്‍മാറി. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി ടി.പി ചന്ദ്രശേഖരന്‍റെ വേഷം ചെയ്യാന്‍ തയ്യാറായതായാണ് റിപ്പോര്‍ട്ട്. അന്തരിച്ച തിരക്കഥാകൃത്ത് ടി. ദാമോദരന്‍ എഴുതിയ തിരക്കഥ ടി.പി ചന്ദ്രശേഖരന്‍ വധവുമായി സാമ്യമുള്ള പ്രമേയമാണ് അവതരിപ്പിക്കുന്നത്. ടി. ദാമോദരന്‍റെ മകള്‍ ദീദി ദാമോദരനാണ് സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കുന്നത്. പഴയകാല വിജയചിത്രങ്ങളുടെ സംവിധായകനായ ഐ.വി ശശി വര്‍ഷങ്ങളായി പരാജയ ചിത്രങ്ങളിലൂടെ നിലനില്പിന് പാടുപെടുകയാണ്. ഈ ചിത്രത്തതിന് വിജയം കാണാനായാല്‍ ഐ.വി ശശിക്കും അതൊരു മടങ്ങിവരവാകും.

Comments

comments