മമ്മൂട്ടി വീണ്ടും വക്കീല്‍ കുപ്പായമണിയുന്നുവക്കീല്‍ ജോലിയുപേക്ഷിച്ച് സിനിമയിലെത്തിയ മമ്മൂട്ടി വീണ്ടും വക്കീലാവുന്നു. എന്നാല്‍ ഇത്തവണയും വക്കീലാവുന്നത് സിനിമയ്ക്കു വേണ്ടിതന്നെയാണ്. വികെ പ്രകാശിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി അഭിഭാഷകന്റെ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈ. വി രാജേഷ് തിക്കഥയെഴുതുന്ന ചിത്രത്തില്‍ റഹ്‌മാനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ വി കെ പ്രകാശ് ചിത്രങ്ങളൊന്നും ഹിറ്റുകളായിരുന്നില്ല. മമ്മൂട്ടിയെയും റഹ്‌മാനെയും വെച്ച്‌ ചെയ്യുന്ന ഈ ചിത്രമെങ്കിലും ഒരു മെഗാഹിറ്റാക്കിമാറ്റാനു‌ള്ള ശ്രമത്തിലാണ് വി.കെ.പ്രകാശ്.

English Summary : Mammootty Act as Lawyer

Comments

comments