മിണ്ടാട്ടമില്ലാത്ത വണ്‍ഡേ ജോക്സ്നിശബ്ദ ചിത്രവുമായി സന്തോഷ് ജി എത്തുന്നു. പുഷ്പകവിമാനമാണ് ഇതിനു മുമ്പിലത്തെ നിശബ്ദ ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം കായംകുളത്ത് പൂര്‍ത്തിയായി. മുല്ലശേരില്‍ ജി ആന്‍ഡ് എസ് പ്രൊഡക്ഷന്‍സിനുവേണ്ടി ജി. ഉണ്ണികൃഷ്ണന്‍നായര്‍ നിര്‍മിക്കുന്ന ചിത്രം, നിരവധി ഡോക്യുമെന്ററികളും, ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്ത ശ്രദ്ധേയായ സന്തോഷ് ജിയാണ് സംവിധാ‌നം നിര്‍വഹിക്കുന്നത്.

മദ്യം, മോഷണം, അവിഹിതം, തീവ്രവാദം എന്നിവ ലോകന്മയ്ക്ക് എതിരാണെന്നുള്ള മെസേജും ഈ ചിത്രത്തിലൂടെ സംവിധായകന്‍ നല്‍കുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായി ആറ് റെഡ് ക്യാമറാ യൂണിറ്റുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ശ്രീജിത്ത് വിജയ്, ജഗദീഷ്, അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ധര്‍മജന്‍ ബോള്‍ഗാട്ടി, പുന്നപ്രപ്രശാന്ത്, രചന, രൂപശ്രീ, ജലജ, മായാബാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

English Summary : Santhosh Ji Is Coming With Silent Film

Comments

comments