കോള്‍ഡ് സ്റ്റോറേജ്


Coldstorage Movie - Keralacinema.com
ന്യൂജനറേഷന്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ദിനംപ്രതിയെന്നോണം പുതിയ സംവിധായകര്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുടക്കക്കാര്‍ ചേര്‍ന്നൊരുക്കുന്ന ഇത്തരം ഒരു സിനിമയാണ് കോള്‍ഡ് സ്റ്റോറേജ്. വിനോദ് വിക്രമന്‍, ഷൈജു തമ്പാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധായകര്‍ തന്നെയാണ്. മുഹമ്മദ് നൗഫല്‍, അരുണ്‍, ജഫീന, പ്രിയരാജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് എൻ.കെ മൂവീസ് ഇന്റര്‍നാഷണലാണ്.

Comments

comments