വിന്‍ഡോസ് 7 ഒറിജിനലാക്കാം


Genuine windows - Compuhow.com
പൈറേറ്റഡ് വിന്‍ഡോസ് ഉപയോഗിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. പലര്‍ക്കും വിന്‍ഡോസിന് കൂടി കാശുകൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാവണം വ്യാജനെ ഉപയോഗിക്കുന്നത്. തട്ടിപ്പറിയാവുന്ന കമ്പനികളും ഡോസ്, എന്നോ ലിനക്സ് എന്നോ പേരില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം കാണിക്കുകയും ലാപ്ടോപ്പ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ വാങ്ങുന്ന അവസരത്തില്‍ കടക്കാരന്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത് തരുകയും ചെയ്യുന്നത് സാധാരണമാണ്. അതൊക്കെയെന്തായാലും വ്യാജനുപയോഗിക്കുന്നത് ഒരു സാധാരണ കാര്യം തന്നെ.

വ്യാജപ്പതിപ്പ് ഉപയോഗിക്കുമ്പോളുള്ള ഒരു പ്രശ്നം ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേഷന് ഇടനല്കിയാല്‍ പിന്നെ ഡെസ്ക്ടോപ്പ് ബ്ലാക്കാവുകയയും, ഇടക്കിടക്ക് windows is not genuine എന്ന മെസേജ് കാണിക്കുകയും ചെയ്യും. ഇത് പലപ്പോഴും ഏറെ ശല്യമായി തോന്നാം.

ഇത് ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് കമാന്‍ഡ് പ്രോംപ്റ്റ് വഴി ചെയ്യാവുന്നത്.
ഇതിന് start മെനു എടുത്ത് cmd എന്ന് നല്കുക.

അവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് run as administrator എടുക്കുക.
അവിടെ SLMGR –REARM എന്നടിച്ച് എന്റര്‍ ചെയ്യുക.

അല്പം കഴിയുമ്പോള്‍ Specifying Command ‘ Completed Successfully എന്ന മെസേജ് വരും.
തുടര്‍ന്ന് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
കണ്‍ട്രോള്‍ പാനലില്‍ പോയി അപ്ഡേഷന്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.

Comments

comments