ഡെലീറ്റ് ചെയ്യാനാവാത്ത ഫോള്‍ഡറുണ്ടാക്കാംപേരുമാറ്റാനാവാത്തതും, ഡെലീറ്റ് ചെയ്യാന്‍ സാധിക്കാത്തുമായ ഫോള്‍ഡറുകള്‍ ഉണ്ടാക്കണോ. വളരെ എളുപ്പത്തില്‍ കമാന്‍ഡ് പ്രോപ്റ്റ് വഴി ഇത് ചെയ്യാനാവും.

ഇതിന് ആദ്യം cmd അടിച്ച് കമാന്‍ഡ് പ്രോംപ്റ്റ് റണ്‍ ചെയ്യുക. ( വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡ്രൈവില്‍ ഇത്തരം ഫോള്‍ഡര്‍ ഉണ്ടാക്കാനാവില്ല)
അതില്‍ ഡ്രൈവ് ടൈപ്പ് ചെയ്യുക. ഉദാ. D:
mdlpt1\ എന്ന് ടൈപ്പ് ചെയ്ത് എന്‍ററടിക്കുക. lpt1 എന്നതിന് പകരം aux, Con, lpt2, lpt3 തുടങ്ങിയവയും ഉപയോഗിക്കാം.

ഇനി ഡ്രൈവ് തുറന്നാല്‍ ഫോള്‍ഡര്‍ കാണാനാവും. ഇത് ഡെലീറ്റ് ചെയ്യാന്‍ നോക്കിയാല്‍ എറര്‍ മെസേജ് കാണിക്കും.

undeletable folder - Compuhow.com

ഇത് ഡെലീറ്റ് ചെയ്യാന്‍ കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് നിങ്ങള്‍ ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്ത ഡ്രൈവിന്‍റെ പേര് അടിക്കുക. പഴയത് പോലെ തന്നെ കമാന്‍ഡ് നല്കി അതില്‍ md എന്നതിന് പകരം rd എന്ന് അടിക്കുക.

ഇനി ഡ്രൈവ് നോക്കിയാല്‍ ഫോള്‍ഡര്‍ ഡെലീറ്റായിട്ടുണ്ടാവും.

Comments

comments