സുരക്ഷിതമായ പാസ് വേഡ് നിര്‍മ്മിക്കാം.


പേര് തലതിരിച്ചിട്ടും, വീട്ടുപേരും പേരും ചേര്‍ത്തെഴുതിയും പാസ് വേഡ് നിര്‍മ്മിച്ചിരുന്ന കാലമൊക്കെ അകലെയായിക്കഴിഞ്ഞു. ആരുടെയും അക്കൗണ്ടുകള്‍ ചോര്‍ത്തപ്പെടാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത് തടയാന്‍ സെക്യൂരിറ്റി ടൂളുകളും, മറ്റ് സംവിധാനങ്ങളുമൊക്കെ ഉപയോഗിച്ചാലും ശക്തമായ ഒരു പാസ് വേഡ് ഇല്ലെങ്കില്‍ വലിയ ഫലമൊന്നും ഇല്ല. പ്രത്യേകിച്ച് വളരെ പ്രധാനപ്പെട്ട രേഖകള്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ കൈകാര്യം ചെയ്യാറുണ്ടെങ്കില്‍.
അവനവന്‍റെ ചെറിയ ബുദ്ധിയില്‍ പാസ് വേഡുകള്‍ ഉണ്ടാക്കുന്നത് തൃപ്തികരമായി തോന്നുന്നില്ലെങ്കില്‍ പാസ് വേഡ് ജനറേറ്ററുകളുടെ സഹായം തേടാം. ചെറിയ സമയം കൊണ്ട് സ്ട്രോങ്ങ് പാസ് വേഡുകള്‍ അവ നിര്‍മ്മിച്ച് തരും. ഇന്ന് ഒട്ടനേകം പാസ് വേഡ് ജനറേറ്ററുകള്‍ ലഭിക്കും. അത്തരത്തിലുള്ളവയില്‍ മികച്ച ഒന്നാണ് PWGen.
pwgen - Compuhow.com
ഇതില്‍ പാസ്വേഡിന്‌റെ നീളം, കാരക്ടര്‍ സെറ്റുകള്‍ എന്നിവ നിശ്ചയിക്കാനാവും. സെറ്റിങ്ങുകള്‍ക്ക് ശേഷം ഒറ്റത്തവണ നൂറിന് മേലെ പാസ്വേഡുകള്‍ നിര്‍മ്മിക്കാനാവും. ഇവ ടെക്സ്റ്റ് ഫയലായി സേവ് ചെയ്യാനും സംവിധാനമുണ്ട്.

Download

Comments

comments