സ്വന്തം സൈറ്റുണ്ടോ? കാശുണ്ടാക്കാന്‍ ചില വഴികള്‍ !


Online cash - Compuhow.com
ഓണ്‍ലൈന്‍ വഴി കാശുണ്ടാക്കാന്‍ പല വഴികളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കാണുന്ന പല പരസ്യങ്ങളും ആളെ പറ്റിക്കുന്നതുമാകും. സ്വന്തമായി സൈറ്റോ, ബ്ലോഗോ ഉള്ളവര്‍ക്ക് കൂടുതല്‍ വിശ്വാസയോഗ്യമായ മാര്‍ഗ്ഗങ്ങളിലൂടെ പണം നേടാനാവും. ഇതിന് ഏറ്റവും സാധാരണമായ മാര്‍ഗ്ഗം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ്.

സ്വാഭാവികമായും ഗൂഗിള്‍ ആഡ് സെന്‍സ് തന്നെയാണ് പരസ്യവരുമാനത്തിന് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ പല കര്‍ശനമായി നിയന്ത്രണങ്ങളും ആഡ് സെന്‍സ് ഉപയോഗിക്കുമ്പോള്‍ പിന്തുടരേണ്ടതുണ്ട്. ഇവ ലംഘിക്കപ്പെട്ടാല്‍ അക്കൗണ്ട് ബ്ലോക്കാവുകയും ചെയ്യും. എന്നാല്‍ ആഡ് സെന്‍സല്ലാതെ പരസ്യം നേടാന്‍ സഹായിക്കുന്ന ഇന്‍ഫോലിങ്ക് പോലുള്ള സര്‍വ്വീസുകളുമുണ്ട്. എന്നാല്‍ അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങ് വഴി സൈറ്റുകളിലൂടെ കൂടുതല്‍ വരുമാനം നേടാനാവും. ചില കമ്പനികളുടെ പരസ്യങ്ങള്‍ സൈറ്റില്‍ പബ്ലിഷ് ചെയ്യുന്നത് വഴിയാണ് ഇത് സാധിക്കുക. ഇന്ത്യയില്‍ അത്തരം പരസ്യം നല്കുന്ന ചില കമ്പനികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Flipkart - Compuhow.com
1. ഫ്ലിപ്പ് കാര്‍ട്ട്

ഇന്ത്യയില്‍ ഇന്ന് ഇ ഷോപ്പിംഗ് കമ്പനികളുടെ മുന്നേറ്റം നടക്കുന്ന സമയമാണ്. അനേകം ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ അനുദിനം രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ മുന്‍നിരയിലുള്ള ഒരു കമ്പനിയാണ് ഫ്ലിപ്കാര്‍ട്ട്. അനേകം തരത്തില്‍ പെട്ട ഉത്പന്നങ്ങള്‍ ഇവരുടെ സൈറ്റില്‍ വില്പനയിലുണ്ട്. ഇവയുടെ പരസ്യങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ പ്രദര്‍ശിപ്പിച്ച് കാശുനേടാനാവും. ഈ പരസ്യം വഴിയുള്ള പര്‍ച്ചേസിന് 15 ശതമാനത്തോളം കമ്മീഷന്‍ ലഭിക്കും. ഇതിനുള്ള പരസ്യലിങ്ക് ഫ്ലിപ്കാര്‍ട്ടുമായി കോണ്‍ട്രാക്ട് സൈന്‍ ചെയ്യുമ്പോള്‍ ലഭിക്കും.

http://www.flipkart.com/affiliate/
Affiliate programs - Compuhow.com

2.ആമസോണ്‍

ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനേക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ലോകത്തിലെ തന്നെ ഒന്നാംകിട ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയാണ് ആമസോണ്‍. പരസ്യം വഴി നടക്കുന്ന വില്പനക്ക് 10 ശതമാനം വരെ കമ്മീഷന്‍ ലഭിക്കും.

https://affiliate-program.amazon.in

3. ഹോസ്റ്റ് ഗേറ്റര്‍

ഡൊമെയ്ന്‍ വില്പന കമ്പനിയായ ഹോസ്റ്റ് ഗേറ്ററിന്റെ അഫിലിയേറ്റ് പ്രോഗ്രാം ഇന്ത്യയില്‍ ലഭ്യമാണ്. മികച്ച പ്രതിഫലമാണ് ഹോസ്റ്റ് ഗേറ്റര്‍ നല്കുന്നത്. സൈന്‍ അപ് ചെയ്യുമ്പോള്‍ തന്നെ ആദ്യ പ്രതിഫലം ലഭിക്കും.

http://hostgator.in/affiliates

4. ശാദി. കോം

മാട്രിമോണിയല്‍ സൈറ്റായ ശാദി ഇന്ത്യയിലെ മുന്‍ നിര സൈറ്റുകളിലൊന്നാണ്. ഇവരുടെ പരസ്യം ക്ലിക്ക് ചെയ്ത് ഇടപാട് നടന്നാല്‍ മികച്ച കമ്മീഷനാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഏകദേശം എഴുപത്തഞ്ച് ശതമാനത്തോളം കമ്മീഷന്‍ ശാദിയില്‍ നിന്ന് ലഭിക്കും.

http://affiliate.shaadi.com/

Comments

comments