യു ട്യൂബ് വീഡിയോകളില്‍ നിന്ന് ജിഫ് ആനിമേഷന്‍ നിര്‍മ്മിക്കാം


സൈറ്റുകളിലും മറ്റും വ്യാപകമായി ജിഫ് ആനിമേഷനുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ആനിമേഷനുകള്‍ നിര്‍മ്മിച്ച് വേണമെങ്കില്‍ ഫേസ് ബുക്ക് ടൈംലൈനിലൊക്കെ ചേര്‍ക്കാവുന്നതാണ്.
Gif From Youtube - Compuhow.com
യുട്യൂബിലെ വീഡിയോകളില്‍ നിന്ന് എളുപ്പത്തില്‍ ജിഫ് ആനിമേഷനുകള്‍ നിര്‍മ്മിക്കാനാവും. ഇഷ്ടവീഡിയോകളില്‍ നിന്ന ചെറിയ ദൈര്‍ഘ്യമുള്ള ആനിമേഷനുകള്‍ yt2gif.com സൈറ്റ് വഴി ഉണ്ടാക്കാം.
ഇതിന് ആദ്യം സൈറ്റില്‍ പോവുക.
സൈറ്റില്‍ ലിങ്ക് ചേര്‍ക്കാനുള്ള കോളത്തില്‍ പത്തുമിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുടെ ലിങ്ക് നല്കുക.

അപ്പോള്‍ വലത് വശത്തെ വിന്‍ഡോയില്‍ ചിത്രം തെളിയും. വീഡിയോയുടെ എവിടെ മുതല്‍ എവിടെ വരെയാണ് വേണ്ടതെന്ന് ലിങ്ക് നല്കിയതിന് താഴെയായി നല്കാം.
അതുപോലെ ജിഫ് ലെങ്തും, സൈസും നല്കുക. തുടര്‍ന്ന് Create ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കണ്‍വെര്‍ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ജിഫ് ആമനിമേഷന്‍ പേജിലേക്ക് തുറക്കും. ഇത് ഓട്ടോമാറ്റിക്കായി imgur.com ലേക്ക് അപ്‍ലോഡ് ചെയ്യപ്പെടും.
ഇതിന്‍റെ ലിങ്ക് ഓപ്പണ്‍ ചെയ്ത് അത് കോപ്പിചെയ്ത് ഫേസ് ബുക്കിലോ ആവശ്യമുള്ള മറ്റിടങ്ങളിലോ ഷെയര്‍ ചെയ്യാം.
ങ്ങളില്‍ ഷെയര്‍ ചെയ്യാം.

http://yt2gif.com/

Comments

comments