എക്സലില്‍ കലണ്ടറുണ്ടാക്കാം


സ്വന്തം കലണ്ടറുണ്ടാക്കി പ്രിന്‍റെടുക്കുന്നവര്‍ നിരവധിയാണ്. അത്തരം താലപര്യമുള്ളവര്‍ക്ക് മൈക്രോസോഫ്റ്റ് പബ്ലിഷര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇത് ചെയ്യാം. എന്നാല്‍ എം.എസ് ഓഫിസ് 2013 ആണ് ഉപയോഗിക്കുന്നതെങ്കില്‍ എക്സലില്‍ തന്നെ ഇത് ചെയ്യാവുന്നതാണ്. നിലവിലുള്ള വര്‍ഷത്തെ മാത്രമല്ല വരും വര്‍ഷങ്ങളിലെ കലണ്ടറുകളും ഇത്തരത്തില്‍ തയ്യാറാക്കാനാവും.

ആദ്യം എക്സല്‍ തുറന്ന് file എടുത്ത് അതില്‍ New ക്ലിക്ക് ചെയ്യുക.
അവിടെ പല ഐറ്റങ്ങള്‍ കാണാം. Any year Calendar എന്നത് സെലക്ട് ചെയ്യുക.

Excel calendar - Compuhow.com

ഇതോടെ കലണ്ടര്‍ പേജില്‍ പ്രത്യക്ഷപ്പെടും. ഇത് നിങ്ങളുടെ ആവശ്യാനുസരണം ഫോര്‍മാറ്റ് ചെയ്യാം. വര്‍ഷത്തോട് ചേര്‍ന്ന് തന്നെ അത് മാറ്റം വരുത്താനുള്ള ബട്ടണ്‍ കാണാം.

desired template is downloaded എന്നൊരു മെസേജ് കാണാനാവും. Create എന്നിടത്ത് ക്ലിക്ക് ചെയ്യുക. അതേ പോലെ തന്നെ മുകളില്‍ നിന്ന് കളര്‍സ്കീമിലും മാറ്റം വരുത്താനാവും.
നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പ്രിന്‍റെടുക്കാം.

Comments

comments