പട്ടാള സിനിമയുമായി മേജര്‍ രവി വീണ്ടും


Major Ravi is coming again with army related film

പട്ടാള സിനിമയുമായി മേജര്‍ രവി വീണ്ടുമെത്തുന്നു. പക്ഷേ ഇത്തവണ ഒരു പട്ടാളക്കാരന്‍ മാത്രമാണ് പ്രധാന കഥാപാത്രം. കശ്മീരിലെ മഞ്ഞു പെയ്യുന്ന അതിര്‍ത്തി പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് മേജര്‍ രവി പറഞ്ഞു. കശ്മീരിലെ തണുപ്പില്‍ ഒറ്റപ്പെട്ടു പോകുന്ന സൈനികന്‍, അയാള്‍ക്ക് കൂട്ടായി ഒരു പട്ടിയും റേഡിയോയും മാത്രം. നാട്ടിലെ വിവരങ്ങള്‍ അറിയാതെ മാസങ്ങളോളം ഇയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിലും ഇയാള്‍ അതിര്‍ത്തി കാക്കുന്നു. മറുഭാഗത്ത് പാകിസ്ഥാന്റെ അതിര്‍ത്തി കാക്കുന്നവനും ഇതേ അവസ്ഥ. ഇവര്‍ തമ്മില്‍ ചങ്ങാതികളാകുന്നതാണ്പിക്കറ്റ് 43 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രമേയം. അഭിനേതാക്കളുടെയും മറ്റും കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. യുവജനങ്ങളിലേക്ക് രാജ്യ സ്നേഹം കൊണ്ട് വരാനാണ് താന്‍ സിനിമ എടുക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

English Summary : Major Ravi is Coming Again with Army Related Film

Comments

comments