ഫോട്ടോ പത്രത്തില്‍ വരണോ?


forbes - Compuhow.com
പ്രശസ്തി ആഗ്രഹിക്കാത്തവരുണ്ടോ? വളരെ ചുരുക്കമാകും. എങ്ങനെയെങ്കിലുമൊക്കെ ഒന്നറിയപ്പെട്ടാല്‍ മതി എന്ന മട്ടില്‍ നടക്കുന്ന ആളുകളെയാണ് ദിവസവും നമ്മള്‍ കാണുക. പത്രത്തിലോ, ചാനലിലോ ഒന്നു തലകാണിക്കാന്‍ കഴിഞ്ഞാല്‍‌ പിന്നെ ഇക്കൂട്ടരുടെ കാര്യം പറയാനുമില്ല. എന്നാല്‍ ഇതിന് വേണ്ടി വരുന്ന പ്രയത്നം ചില്ലറയല്ല എന്ന് പറയാതെ വയ്യ.
പ്രത്യേകിച്ച് അലച്ചിലൊന്നുമില്ലാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങളുടെ ചിത്രം ഏതെങ്കിലും ലോകപ്രശസ്ത മാഗസിനില്‍ പ്രസിദ്ധീകരിക്കണോ? ഫോട്ടോഷോപ്പില്‍ പോയി മാനിപ്പുലേഷന്‍ നടത്തി കഷ്ടപ്പെടുകയൊന്നും വേണ്ട. അതിനാണ് photomica.com
ഇതില്‍ സംഗതികളൊക്കെ വളരെ നിസാരമാണ്. സൈറ്റില്‍ പോയി അതിലെ വിവിധവിഭാഗങ്ങളി‍ല്‍ ഒന്ന് തിരഞ്ഞെടുക്കുക. ഇഫ്ക്ട്സ്, മാഗസിന്‍സ്, ഫേസസ്, കാര്‍ഡ്സ് എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. അതില്‍ നിന്ന് മാഗസിന്‍സ് തിരഞ്ഞെടുക്കുക.
നിങ്ങളുടെ ചിത്രം അപ് ലോഡ് ചെയ്യുക. (ജെ.പി.ജി യില്‍ നാല് എം.ബിയില്‍ താഴെ സൈസ്)
ബാക്കിയൊക്കെ സൈറ്റ് ചെയ്തുകൊള്ളും. നിമിഷങ്ങള്‍ക്കകം നിങ്ങളുടെ മുഖവുമായി കോസ്മോപൊളിറ്റന്‍ മാഗസിനോ, സ്റ്റൈലോ, ഫോര്‍ബ്സോ പുറത്തിറങ്ങും. ഇത് ഫേസ് ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്ത് ആവശ്യത്തിന് കമന്‍റ് നേടാം
ഇതല്ലാതെ മറ്റ് ആള്‍രൂപങ്ങളില്‍ നിങ്ങളുടെ മുഖം ഫിറ്റ് ചെയ്യാന്‍ ഫേസസ് എന്ന സെക്ഷനില്‍ പോയാല്‍ മതി.
http://photomica.com

Comments

comments