മാക് മിഷന്‍ കണ്‍ട്രോള്‍ വിന്‍ഡോസില്‍


കംപ്യൂട്ടറുകളില്‍ മുന്‍നിരക്കാരനാണല്ലോ ആപ്പിള്‍ കംപ്യൂട്ടറുകള്‍. മാകില്‍ ഉള്ള പല പ്രത്യേകതകളും വിന്‍ഡോസില്‍ ലഭ്യമല്ല. എന്നാല്‍ പല ടൂളുകളും ഇത്തരം ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് മാക് ടച്ച് പാഡ് ജെസ്റ്റേഴ്സ് പോലുള്ളവ.
മിഷന്‍ കണ്‍ട്രോള്‍ എന്നത് ഓപ്പണ്‍ ചെയ്ത് വച്ച വിന്‍ഡോകളില്‍ നിന്ന് ആവശ്യമുള്ളത് ഏറ്റവും എളുപ്പത്തില്‍ എടുക്കുന്നതിനുള്ള സംവിധാനമാണ്. സ്മാള്‍ വിന്‍ഡോസ് ഇത്തരത്തില്‍ വിന്‍ഡോസിന് വേണ്ടിയുള്ള ഒരു ടൂളാണ്. ഇത് ഉപയോഗിക്കാന്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. വിന്‍ഡോസ് 8 ലും ഇത് വര്‍ക്ക് ചെയ്യും.
ഇത് റണ്‍ ചെയ്യുമ്പോള്‍ സിസ്റ്റം ട്രേയില്‍ മിനിമൈസ് ചെയ്യും. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
കോണ്‍ ഫിഗുറേഷന്‍ മൂന്ന് ഭാഗങ്ങളായാണ്. ഇതിലാദ്യത്തേത് ഏത് കോര്‍ണറില്‍ ഡ്രാഗ് ചെയ്താണ് ആക്ടിവേറ്റ് ചെയ്യേണ്ടത് എന്നതാണ്.
All option എല്ലാ ആപ്ലിക്കേഷനുകളും മാക്സിമൈസ് ചെയ്ത അവസ്ഥയില്‍ സുക്ഷിക്കും. Related ല്‍ നിലവില്‍ ഫോക്കസ് ചെയ്തിരിക്കുന്ന വിന്‍ഡോ മാത്രമേ അറേഞ്ച് ചെയ്യൂ.

Download

Comments

comments