പബ്ലിഷിങ്ങ് ജോലി എളുപ്പമാക്കാം


Brochure designing - Compuhow.com
സ്ഥാപനങ്ങളും മറ്റും നടത്തുന്നവര്‍ക്ക് പലപ്പോഴും ബ്രോഷറുകളും മറ്റും തയ്യാറാക്കേണ്ടി വരാറുണ്ട്. ഇതല്‍പം പണച്ചെലവുള്ള കാര്യമാണ്. ഡിസൈനിംഗ് സ്ഥാപനങ്ങളെ സമീപിച്ചാലുള്ള ചിലവ് ഒഴിവാക്കാന്‍ സ്വയം ഇത്തരം പണികള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. അത്ര പ്രധാനപ്പെട്ടവയൊന്നുമല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വയം ബ്രോഷറുകളും മറ്റും നിര്‍മ്മിക്കാവുന്ന ഒരു സര്‍വ്വീസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

lucidpress എന്ന ഈ വെബ്സര്‍വ്വീസ് ഉപയോഗിച്ച് കാശുമുടക്കില്ലാതെ ഇന്‍വിറ്റേഷന്‍ കാര്‍ഡുകളും, ഫ്ലൈയറുകളും, ന്യൂസ് ലെറ്ററുകളുമൊക്കെ തയ്യാറാക്കാം.
Lucidpress - Compuhow.com
ഇവിടെ ലളിതമായ പ്രക്രിയയിലൂടെ ഡിസൈനിംഗ് ജോലികള്‍ ചെയ്യുകയും അവയ നേരിട്ട് ഷെയര്‍ ചെയ്യുകയും ചെയ്യാം. ആദ്യം ടെംപ്ലേറ്റുകളും, പേജ് സൈസും സെല്ക്ട് ചെയ്യാം. അവയിലേക്ക് ഇമേജുകള്‍ നെറ്റില്‍ നിന്നോ, കംപ്യൂട്ടറില്‍ നിന്നോ ആഡ് ചെയ്യാം.

ഇതിലുള്ള comment mode സംവിധാനമുപയോഗിച്ച് തയ്യാറാക്കിയ ഡിസൈന്‍ ഒരാളെ ഇന്‍വൈറ്റ് ചെയ്ത് കാണിക്കുകയും അയാളുടെ നിര്‍ദ്ദേശങ്ങള്‍ കമന്റായി ചേര്‍ക്കുകയും ചെയ്യാം.
നിര്‍മ്മിക്കുന്നവ പ്രിന്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യാം.

https://www.lucidpress.com

Comments

comments