യുട്യൂബില്‍ ലോ ബാന്‍ഡ് വിഡ്ത് വീഡിയോ ക്വാളിറ്റി


youtube-logo - Compuhw.com
പല ഇന്‍റര്‍നെറ്റ് കണക്ഷനുകളിലും മറ്റ് സൈറ്റുകളൊക്കെ വേഗത്തില്‍ ലോഡാവുകയും. യുട്യബിന്‍റെ കാര്യത്തില്‍ സ്ലോ ആവുകയും ചെയ്യും. ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സ് യൂട്യൂബ് സ്പീഡ് ത്രോട്ടില്‍ ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം നേരത്തെ ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റ് കാണുക
Youtube low quality - Compuhow.com

ഇത്തരം പ്രശ്നങ്ങള്‍ നിരന്തരം നേരിടുന്നതിനാല്‍ യുട്യൂബ് കുറഞ്ഞ ബാന്‍ഡ് വിഡ്തിലും വീഡിയോ കാണുന്നതിനായി പുതിയ ക്വാളിറ്റി ഒപ്ഷന്‍ ഏര്‍പ്പെടുത്തി. ഇതുവരെ 240 പിക്സലായിരുന്നത് ഇപ്പോള്‍ 144 ആണ് ഏറ്റവും കുറഞ്ഞത്. എന്നാല്‍ എല്ലാ വീഡിയോകള്‍ക്കും ഇത് ലഭ്യമാവില്ല. നെറ്റ് സ്പീഡ് പ്രശ്നവും, നീണ്ടുപോകുന്ന ബഫറിങ്ങും നിങ്ങളെ യൂട്യൂബില്‍ നിന്ന് അകറ്റുന്നുവെങ്കില്‍ ഇത് അല്പം ആശ്വാസം നല്കും. പ്രത്യേകിച്ച് മൊബൈലുകളില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് അനുഗ്രഹമാകും.

Comments

comments