പ്രണയകഥയുമായി ലണ്ടന്‍ ബ്രിണ്ട്ജ്ലണ്ടന്റെ പശ്ചാത്തലത്തില്‍ ഹൃദ്യമായ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. അനില്‍ സി. മോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജും ആന്‍ഡ്രിയയും തമിഴ് തെലുങ്കു നായിക നന്ദിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രതാപ് പോത്തന്‍, സുനില്‍ സുഖദ, ലെന, സ്കോട്ലന്‍ഡ് മലയാളിയായ ഷൈന്‍ എന്നിവരും ഏതാനും ലണ്ടന്‍ മലയാളികളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ജൂണ്‍ മാസത്തില്‍ ഈസ്റ് ലണ്ടില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത് ഓര്‍ഡിനറി ഫിലിംസാണ്. മാസ്റേഴ്സ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയായ ജിനു ഏബ്രഹാം ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജും ശിവന്‍ ജെ. മോനും ഈണം പകരുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ഈ ചിത്രം പ്രദര്‍ശത്തിത്തിക്കുന്നത്.

Comments

comments