മോഹന്‍ലാലും മധുപാലും ഒന്നിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു


Looking for Heroine in the film which Mohanlal and Madhupal is teaming up

ആദ്യമായി മോഹന്‍ലാലും മധുപാലും ഒന്നിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് നായികയെ തേടുന്നതായി റിപ്പോര്‍ട്ട്. നായികമാര്‍ക്ക് പഞ്ഞമില്ലാത്ത മലയാളത്തിലും അന്യഭാഷകളിലും നായികമാരില്ലാത്തതുകൊണ്ടല്ല മധുപാല്‍ നായികയെ തേടി അല‌യുന്നത്. തന്റെ മനസിലുള്ള കഥാപാത്രത്തിന് വേണ്ടത് ഒരു പുതുമുഖമായിരിക്കണം. നായികയ്ക്കു വേണ്ടത് നിഷ്‌കളങ്കമായ മുഖവും കള്ളമില്ലാത്ത പെരുമാറ്റവുമാണ് മധുപാല്‍ വ്യക്തമാക്കുന്നു. ഇതുപോലൊരു മുഖം തേടിയുള്ള അന്വേഷണം മധുപാൽ തുടരുകയാണ്. മധുപാലിന്റെ ഒഴിമുറി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജയമോഹനാണ് പുതിയ സിനിമയ്ക്കും രചന നിർവഹിക്കുന്നത്.

English Summary : Looking for Heroine in the film which Mohanlal and Madhupal is teaming up

Comments

comments