LookDisk വിന്‍ഡോസിനായി ഒരു സെര്‍ച്ച് പ്രോഗ്രാം


lookdisk - Compuhow.com

വിന്‍ഡോസിലെ സെര്‍ച്ചിംഗ് സംവിധാനം പോരാ എന്ന് തോന്നുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് LookDisk. പോര്‍ട്ടബിള്‍, ഇന്‍സ്റ്റാള്‍ വേര്‍ഷനുകള്‍ ഈ പ്രോഗ്രാമിനുണ്ട്. ഫയലിന്‍റെ പേര്, ഉള്ളടക്കം എന്നിവയെ ആസ്പദമാക്കി ഡൂപ്ലിക്കേറ്റ് ഫയലുകള്‍ കണ്ടെത്താനുള്ള സംവിധാനം, പി.ഡി.എഫ് ഫയലുകളിലെ വേഡ് നല്കി സെര്‍ച്ച് ചെയ്യുക എന്നിവയും ഈ പ്രോഗ്രാം ഉപയോഗിച്ച് സാധിക്കും.

Search parameters, Ext parameters എന്നിങ്ങനെ രണ്ട് ടാബുകള്‍ ഈ പ്രോഗ്രാമിലുണ്ട്.
ഫയലുകള്‍ സെര്‍ച്ച് ചെയ്യുക, ടെക്സ്റ്റ് സെര്‍ച്ച് ചെയ്യുക, ഫയലുകള്‍ സെര്‍ച്ച് ചെയ്യുക തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് സാധിക്കും.

മള്‍ട്ടിപ്പിള്‍ ഫയലുകളെ സെലക്ട് ചെയ്യുക, ഫയലുകള്‍ റീനെയിം ചെയ്യുക, ഫയല്‍ ലിസ്റ്റ് പ്രിന്‍റ് ചെയ്യക തുടങ്ങിയവയൊക്കെ lookdisk ല്‍ സാധ്യമാകും.

http://www.fxsearch.com/ldw_eng/

Comments

comments