യുട്യൂബ് വീഡിയോയില്‍ ലോഗോ നല്കാം


ആത്മപ്രകാശനത്തിന് ബ്ലോഗ് ചെയ്യുന്നതുപോലെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഷെയറിങ്ങ് സാധ്യമായ ഇടമാണല്ലോ യുട്യൂബ്. ലോകത്തില്‍ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വീഡിയോ ഷെയറിങ്ങ് സൈറ്റാണിത്. വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലും, അവ മറ്റുള്ളവരെ കാണിക്കുന്നതിലും തല്പരനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍‌ക്കും ഒരു യുട്യൂബ് അക്കൗണ്ട് എടുത്ത് വീഡിയോകള്‍ അപ് ലോഡ് ചെയ്യാം. ഇത് ഒരു ചാനലായി മാറ്റുകയും ചെയ്യാം. ഏറെ കാഴ്ചക്കാരുണ്ടെങ്കില്‍ അതിനെ മൊണട്ടൈസ് ചെയ്താല്‍ തരക്കേടില്ലാത്ത വരുമാനവും ലഭിക്കും.

നിങ്ങളുടെ യുട്യൂബ് വീഡിയോകള്‍ക്ക് ഒരു ലോഗോ കൂടി നല്കിയാല്‍ കൂടുതല്‍ പ്രൊഫഷണല്‍ ടച്ച് നല്കാം. ഇത് വീഡിയകോള്‍ക്ക് മേല്‍ വാട്ടര്‍മാര്‍ക്ക് പോലെ യുട്യൂബില്‍ ഇപ്പോള്‍ ലഭിക്കുന്ന വീഡിയോഎഡിറ്ററില്‍ ചെയ്യാവുന്നതാണ്.
അപ്ലോഡ് ചെയ്യുന്ന ലോഗോ png ഫോര്‍മാറ്റില്‍ ട്രാന്‍സ്പെരന്റായിരിക്കണം. വീഡിയോ എഡിറ്ററില്‍ ആരംഭത്തില്‍ display the logo എടുത്ത് ലോഗോ ആഡ് ചെയ്യാം. അത് സ്ക്രീനിലേതെങ്കിലും കോണിലോ നടുവിലോ സ്ഥാപിക്കാം. ലോഗോ തുടക്കത്തില്‍ മാത്രമോ, വീഡിയോയുടെ മുഴുവന്‍ സമയത്തുമോ ഡിസ്പ്ലേ ചെയ്യാവുന്നതാണ്.

Comments

comments