ഒരു സൈറ്റില്‍ പല അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാം


ഒരേ സമയം ഒരു സൈറ്റില്‍ പല അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യുന്നത് സാധ്യമായ കാര്യമല്ല. അതിനാല്‍ തന്നെ ഇക്കാര്യത്തിനായി പല ടൂളുകളും ഉപയോഗപ്പെടുത്താറുണ്ട്. മറ്റ് ബ്രൗസറുകളെ ആശ്രയിക്കുന്നതിനേക്കാള്‍ സൗകര്യപ്രദമായിരിക്കും ഒരു ബ്രൗസറില്‍ തന്നെ അക്കൗണ്ടുകളെല്ലാം ഓപ്പണ്‍ ചെയ്ത് വെയ്ക്കുന്നത്. ഇക്കാര്യത്തിന് നിങ്ങളെ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Identity Mask.

ഇതുപയോഗിച്ച് ക്രോമിലെ മള്‍ട്ടിപ്പിള്‍ ലോഗിന്‍ സാധ്യമാക്കാം. ബ്രൗസറില്‍ ഒരു അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു കുക്കി ഉപയോഗിച്ചാണ് സൈന്‍ ഇന്‍ തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ഒരു തവണ ലോഗിന്‍ ചെയ്താല്‍ തുടര്‍ന്ന് അതേ സര്‍വ്വീസ് തുറന്നാല്‍ ആ അക്കൗണ്ട് തന്നെ ഓപ്പണായി വരും. ഇത് തടയാന്‍ ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കാം. എന്നാല്‍ അത് എപ്പോഴും സൗകര്യപ്രദമായി എന്ന് വരില്ല.
Identity - Compuhow.com

Identity Mask ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Identity Mask ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ബട്ടണ്‍ ഓപ്പണായി വരും. ഇത് മറ്റേ ടാബ് ഉപയോഗിക്കുന്ന കുക്കി ഉപയോഗിക്കാത്തതിനാല്‍ വേറൊരു അക്കൗണ്ട് തുറക്കും.

DOWNLOAD

Comments

comments