വിന്‍ഡോസില്‍ ഫേസ് റെക്കോഗ്നിഷന് KeyLemon


ലാപ്ടോപ്പുകളിലൊക്കെ ഫേസ്റെക്കോഗ്നിഷന്‍ സംവിധാനം സാധാരണമാണ്. പാസ്വേഡുകള്‍ ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ഇതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് KeyLemon.
ആദ്യം കംപ്യൂട്ടറില്‍ കണക്ട് ചെയ്യാന്‍ ഒരു വെബ് ക്യാം സംഘടിപ്പിക്കുക.
ഇനി KeyLemon ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാളിങ്ങ് പൂര്‍ത്തിയായാല്‍ റണ്‍ ചെയ്യുക. ഇത് അഡ്മിന്‍ റൈറ്റ് ഉപയോഗിച്ചാവണം.
KeyLemon - Compuhow.com
ഇനി നിങ്ങളുടെ മുഖം ക്യാമറിയിലൂടെ തെളിയുമ്പോള്‍ അനുയോജ്യമായത് സെലക്ട് ചെയ്ത് Create a new face model ല്‍ ക്ലിക്ക് ചെയ്യുക.
ചിത്രത്തിന് ഇടത് വശത്തായി പച്ചനിറം പൂര്‍ണ്ണമാകുന്നത് വരെ കാത്തിരിക്കുക.

ഇനി നിങ്ങളുടെ ചിത്രത്തിന് ഒരു പേര് നല്കാം.
ഇതോടെ ലോഗിന്‍ ചെയ്യും.

പുതുതായി ലോഗിന്‍ ചെയ്യാന്‍ Windows key + L അടിച്ച് ലോഗിന്‍ ചെയ്യാം. ഇതിന് ശേഷം മാനുവലായി പാസ്വേഡ് നല്കിയും വിന്‍ഡോസില്‍ ലോഗിന്‍ ചെയ്യാനാവും.
ലോഗിന്‍ ചെയ്യുന്നതിന് പ്രയാസം എന്തെങ്കിലും നേരിടുന്നുവെങ്കില്‍ പ്രൊഫൈലില്‍ Improve ക്ലിക്ക് ചെയ്യുക.

DOWNLOAD

Comments

comments