സ്കൈപ്പില്‍ മള്‍ട്ടിപ്പിള്‍ ലോഗിന്‍ ഒരേ സമയം…


ഇന്‍റര്‍നെറ്റില്‍ സജീവമായിരിക്കുന്നവര്‍ മിക്കവാറും സ്കൈപ്പ് ഉപയോഗിക്കാറുണ്ടാകും. ഇന്ന് വ്യാപകമായി തന്നെ ഉപയോഗിക്കപ്പെടുന്ന സ്കൈപ്പില്‍ ഒരാള്‍ക്ക് തന്നെ പല അക്കൗണ്ടുകളുണ്ടാകും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും, ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കുമൊക്കെ വേറെ വേറെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണ് ഏറിയ പങ്കും. എന്നാല്‍ സാധാരണ രീതിയില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാനാവില്ല.
multi-skype-launcher - Compuhow.com
Multi Skype Launcher എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ ഇത് സാധ്യമാക്കാം. രണ്ടോ അതിലേറെയോ സ്കൈപ്പ് അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഇത് ഉപയോഗപ്പെടുത്താം. ഇത് ആദ്യമായി ഉപയോഗിക്കുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്ത് അക്കൗണ്ടുകള്‍ ചേര്‍ക്കുക.

ഇങ്ങനെ അക്കൗണ്ടുകള്‍ ചേര്‍ത്ത ശേഷം ഒരെണ്ണം സെല്ക്ട് ചെയ്ത് Launch ല്‍ ക്ലിക്ക് ചെയ്യുക.

DOWNLOAD

Comments

comments