കംപ്യൂട്ടര്‍ ബ്ലൂടൂത്ത് ഫോണുപയോഗിച്ച് ലോക്ക് ചെയ്യാം


നിങ്ങളുടെ കംപ്യൂട്ടര്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ..നിങ്ങള്‍ കംപ്യൂട്ടറിന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോകുമ്പോള്‍ മറ്റുള്ളവര്‍ അത് ഉപയോഗിക്കാതിരിക്കാന്‍ എന്തു ചെയ്യും. പാസ് വേഡു നല്കി പ്രൊട്ടക്ട് ചെയ്യാതെ തന്നെ കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും.  കംപ്യൂട്ടര്‍ ഓണാക്കിയിട്ട് തന്നെ മറ്റുള്ളവരെ ഉപയോഗിക്കുന്നതില്‍ നിന്ന് തടയാന്‍ പറ്റുന്ന ഒരു ആപ്ലിക്കേഷനാണ്  bluetooth proximity lock.

ഇതിന് വേണ്ടത് ബ്ലൂടൂത്ത് സൗകര്യമുള്ള ഫോണും, സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറും മാത്രം.
ഇത് ആക്ടിവേറ്റ് ചെയ്ത് നിങ്ങള്‍ കംപ്യൂട്ടറിന്റെ നിശ്ചിത പരിധിക്ക് പുറത്ത് പോയാല്‍ കംപ്യൂട്ടര്‍ താനെ ലോക്കായിക്കൊള്ളും.
എത്രസമയത്തിനുള്ളില്‍ ലോക്കാക്കണം എന്നത് സെറ്റ് ചെയ്ത് നല്കാം.

Comments

comments