വിന്‍ഡോസ് 7 ല്‍ വാള്‍പേപ്പര്‍ മാറ്റുന്നത് തടയാം


നിങ്ങള്‍ ഒരു സ്ഥാപനമോ മറ്റോ നടത്തുന്നയാളാണ് എങ്കില്‍ അവിടെ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ഒരേ പോലത്തെ വാള്‍പേപ്പറുകള്‍ ചിലപ്പോള്‍ ഉപയോഗിക്കാറുണ്ടാകും. കമ്പനിയുടെ ലോഗോയോ പരസ്യമോ ഒക്കെ ഇങ്ങനെ സെറ്റ് ചെയ്താല്‍ അതിനൊരു പുതുമയുണ്ടാകും. എന്നാല്‍ ജോലിക്കാര്‍ ചിലപ്പോള്‍ വാള്‍പേപ്പറുകള്‍ സ്ഥിരമായി മറ്റുന്ന സ്വഭാവക്കാരാണെങ്കില്‍ സംഗതി വിജയിക്കില്ല.

എന്നാല്‍ വിന്‍ഡോസ് 7 ല്‍ ചെറിയൊരു സെറ്റിങ്ങ് വഴി വാള്‍പേപ്പറുകള്‍ മാറ്റുന്നത് തടയാന്‍ സാധിക്കും. വിന്‍ഡോസ് ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുക.
ആദ്യം വിന്‍ഡോസ് കീയും R ഉം അമര്‍ത്തി Run എടുക്കുക.(Win + R)
gpedit.msc എന്ന് നല്കി എന്‍റര്‍ ചെയ്യുക.
Disable changing desktop background - Compuhow.com
Local Group Policy Editor ഓപ്പണാകും. അതില്‍ ഇടത് വശത്ത് User Configuration –> Administrative Templates –> Control Panel –> Personalization എടുക്കുക.
വലത് വശത്തെ പാനലില്‍ Prevent changing desktop background എന്നിടത്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് Enabled എന്നാക്കുക.

(ചില വിന്‍ഡോസ് 7 വേര്‍ഷനുകളില്‍, Home Premium, Home Basic and Starter ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ലഭ്യമാകില്ല. അതിന് ഒരു അഡീഷണല്‍ Download Group Policy Editor ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും)

Comments

comments