കംപ്യൂട്ടറിലെ യു.എസ്.ബി പോര്‍ട്ടുകള്‍ ലോക്ക് ചെയ്യാം


usb lock - Compuhow.com
കംപ്യൂട്ടറിന്‍റെ സുരക്ഷക്ക് ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി പെന്‍ഡ്രൈവുകളാണ്. വൈറസ് ബാധ എറ്റവുമധികം നടക്കുന്നത് പെന്‍ഡ്രൈവുകള്‍ വഴിയാണ്. വീട്ടിലെ കംപ്യൂട്ടറുകള്‍ കുട്ടികള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പെന്‍ഡ്രൈവുകളില്‍ ഗെയിമും, സിനിമയും ഒക്കെ കൊണ്ടുവന്ന് കംപ്യൂട്ടറില്‍ കണക്ട് ചെയ്യുകയും മിക്കപ്പോളും വൈറസ് കയറുകയും ചെയ്യും. ചെറിയൊരു പണിയെടുത്താല്‍ കംപ്യൂട്ടറിലെ യു.എസ്.ബി പോര്‍ട്ടുകള്‍ ലോക്ക് ചെയ്ത് ഒരു പരിധി വരെ വൈറസ് ഭീഷണി ഒഴിവാക്കാം.

USB Port Locked എന്ന പ്രോഗ്രാം ഉപയോഗിച്ച് യു.എസ്.ബി ഡ്രൈവുകള്‍ ലോക്ക് ചെയ്യാനാവും. ഇതുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം നിലവില്‍ ഏതെങ്കിലും യു.എസ്.ബി ഡ്രൈവുകള്‍ കണക്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷവും ഉപയോഗിക്കാനാവും. Autorun.inf നെ നീക്കം ചെയ്യാനും ഈ പ്രോഗ്രാമിനാവും. രണ്ട് രീതിയില്‍ ഈ പ്രോഗ്രാം ലഭിക്കും. പാസ് വേഡ് വഴി പ്രൊട്ടക്ട് ചെയ്യാവുന്ന തരത്തിലും, ഓപ്പണായി ആര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലും.

DOWNLOAD

Comments

comments