കീബോര്‍ഡും മൗസും ലോക്ക് ചെയ്യാം


കംപ്യൂട്ടര്‍ ലോക്ക് ചെയ്യുന്നത് സാധാരണ കാര്യമാണ്. മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ കടന്ന് കയറാതെ നിങ്ങള്‍‌ ഇത് ചെയ്യാറുണ്ടാവും. എന്നാല്‍ കംപ്യൂട്ടര്‍ ലോക്ക് ചെയ്യാതെ തന്നെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയാനാവും. കീബോഡും മൗസും ലോക്ക്ചെയ്താല്‍ പിന്നെ കംപ്യൂട്ടറില്‍ കളി നടക്കില്ലല്ലോ.

Keyfreeze - Compuhow.com

Key Freeze എന്ന ഫ്രീ ആപ്ലിക്കേഷനുപയോഗിച്ച് കംപ്യൂട്ടര്‍ ലോക്ക് ചെയ്യാനാവും. ഓഫിസിലും മറ്റും നിങ്ങള്‍ മാത്രമാണ് നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് ചെയ്ത് മറ്റുള്ളവരുടെ കടന്ന് കയറ്റം തടയാം.
ആദ്യം ഈ പോര്‍ട്ടബിള്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് exe ഫയല്‍ റണ്‍ ചെയ്താല്‍ മതി. റണ്‍ ചെയ്യുമ്പോള്‍ Lock Keyboard and mouse എന്ന മെസേജ് ബോക്സ് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ ലോക്കാവും. ഇത് ഡി ആക്ടിവേറ്റ് ചെയ്യാന്‍ CTRL + ALT +DEL അടിച്ച് തുടര്‍ന്ന് Esc അമര്‍ത്തുക.

DOWNLOAD

Comments

comments