ഒരു ഫോ‌ട്ടോ എവിടെ നിന്നെടുത്തു എന്ന് കണ്ടെത്താം.


ഇന്‍റര്‍നെറ്റില്‍ ദിവസവും ഒട്ടേറെ ചിത്രങ്ങള്‍ നമ്മള്‍ കാണുന്നു. എന്നാല്‍ അവയുടെ ഒറിജിനാലിറ്റിയും, ലൊക്കേഷനും കണ്ടെത്തുക എളുപ്പമല്ല. ഒരു മനോഹരമായ സീനറി നമ്മള്‍ കാണുന്നു. ഇത് എവിടെ നിന്നെടുത്തു എന്ന് മനസിലാക്കാന്‍ സാധിക്കുമോ?
നമ്മള്‍ ഒരു ഡിജിറ്റല്‍ ക്യാമറയില്‍ ഫോട്ടോ എടുക്കുമ്പോള്‍ അതിനൊപ്പം കുറെ ഡാറ്റകള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. ഇതിന് EXIF Data എന്നാണ് പറയുന്നത്. ഇതില്‍ ഫോക്കല്‍ ലെങ്ത്, ലെന്‍സ് ടൈപ്പ്, ഷട്ടര്‍ സ്പീഡ്, ഡേറ്റ്, സമയം എന്നിവയും ലൊക്കേഷന്‍ ഡാറ്റയും ഉണ്ടാവും.
ജി.പി.എസ് സംവിധാനമുള്ള ക്യാമറകള്‍ ഉപയോഗിച്ചെടുത്ത ചിത്രങ്ങളില്‍ ലൊക്കേഷന്‍ ഡാറ്റകള്‍ കണ്ടുപിടിക്കാം. സ്മാര്‍ട്ട് ഫോണുകളുപയോഗിച്ചെ‌ടുത്ത ഫോട്ടോകളിലും ഇത് സാധിക്കും.
വിശദമായ എക്സിഫ് ഡാറ്റകള്‍ നല്കുന്ന ഒരു ഓണ്‍ലൈന്‍ ടൂളാണ് Jeffery’s EXIF Viewer.
ജി.പി.എസ് സംവിധാനമുള്ള ക്യാമറ, ഫോണ്‍ എന്നിവയിലെ ചിത്രം ഇതില്‍ ലോഡ് ചെയ്താല്‍ ലൊക്കേഷന്‍ ഒരു മാപ്പിന്റെ പിന്തുണയോടെ കാണിച്ച് തരും. വേണമെങ്കില്‍ അപ് ലോഡ് ചെയ്ത ഒരു ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്കിയും ഇത് കണ്ടെത്താം.

http://regex.info/exif.cgi

Comments

comments