യുട്യൂബ് ലോഡിങ്ങ് വേഗത്തിലാക്കാം


Faster Youtube - Compuhow.com
വേഗതയുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും പലപ്പോഴും യൂട്യൂബ് പ്ലേ ചെയ്യുമ്പോള്‍ അത്ര സുഗമമായി പ്ലേ ആവാതെ വരാറുണ്ട്. ഒരു വീഡിയോ യൂട്യൂബില്‍ പ്ലേ ചെയ്യുമ്പോള്‍ ഒരു സി.ഡി.എന്‍ (Content Distribution Network) ല്‍ നിന്ന് ക്യാച്ച് ചെയ്ത വീഡിയോ ആണ് പ്ലേ ആവുക. നേരിട്ട് യുട്യൂബ് സൈറ്റില്‍ നിന്നല്ല. ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സ് ഈ CDN നുകളെ നെറ്റ് സ്പീഡ് കുറയാതിരിക്കാന്‍ സ്ലോ ആക്കാറുണ്ട്. ഇതിനാലാണ് മറ്റ് സൈറ്റുകളൊക്കെ വേഗത്തില്‍ ലോഡാവുമ്പോഴും യുട്യൂബിന് പ്രശ്നങ്ങള്‍ വരുന്നത്.

വിന്‍ഡോസില്‍ ചില ഐ.പി.കള്‍ ബ്ലോക്ക് ചെയ്താല്‍ യുട്യൂബ് വീഡിയോകള്‍ വേഗത്തില്‍ പ്ലേ ആവും. ഇത് വിന്‍ഡോസ് ഫയര്‍ വാള്‍ ചേഞ്ച് വഴിയാണ് സാധിക്കുക.

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ Start Menu -> All Programs -> Accessories -> എടുത്ത് Command Prompt ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as Administrator സെലക്ട് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണാകുമ്പോള്‍ താഴെ കാണുന്ന കോഡ് അതില്‍ പേസ്റ്റ് ചെയ്യുക.

netsh advfirewall firewall add rule name=”YouTubeTweak” dir=in action=block remoteip=173.194.55.0/24,206.111.0.0/16 enable=yes

( പേസ്റ്റ് ചെയ്യാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പേസ്റ്റ് സെല്ക്ട് ചെയ്താല്‍ മതി)
ഇനി സേവ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് ക്ലോസ് ചെയ്യുക.
പിന്നീട് ഇത് ഒഴിവാക്കണമെങ്കില്‍ താഴെ കാണുന്ന കോഡ് കമാന്‍ഡ് പ്രോംപ്റ്റില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.

netsh advfirewall firewall delete rule name=”YouTubeTweak

Comments

comments